പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്മാരായ പാരീ സാന്‍ ഷെര്‍മയിന്‍ തോല്‍വിയോടെ ഈ സീസണ് പൂര്‍ത്തിയാക്കി. ലീഗിലെ അവസാന മത്സരത്തില്‍ സ്റ്റേഡ് ഡി റീംസിനോട് ഒന്നിനെതിരേ മൂന്നു ഗോളിനാണ് ചാമ്പ്യന്മാരുടെ തോല്‍വി.
ഈ ഫ്രഞ്ച് ഫുട്ബോള്‍ ലീഗ് സീസണിലെ എല്ലാ മത്സരങ്ങളിലും പിഎസ്ജി ഗോള്‍ നേടി. കിരീടം ഉറപ്പിച്ചശേഷം മങ്ങിയ പ്രകടനമാണ് പിഎസ്ജിയില്‍ നിന്നു പുറത്തുവന്നത്. കഴിഞ്ഞ ഒമ്പത് ലീഗ് മത്സരങ്ങളില്‍ മൂന്നു ജയം മാത്രമേ നേടാനായത്. രണ്ടെണ്ണം സമനിലയില്‍ പിരിഞ്ഞപ്പോള്‍ നാലെണ്ണത്തില്‍ തോറ്റു. ഇതിനിടെ ഫ്രഞ്ച് കപ്പ് ഫൈനലിലെ തോല്വിയുമുണ്ടായിരുന്നു.
റീംസിനെതിരേയുള്ള മത്സരത്തില്‍ ഗോള്‍കീപ്പര്‍ ജിയാന്‍ലുയിജി ബഫണ് ഫോമിന്റെ അയലത്തുപോലുമെത്താതിരുന്നത് പിഎസ്ജിക്കു തിരിച്ചടിയായി. അല്‍ഫോന്‍സ് അരോലയ്ക്കു പകരമായാണ് ബഫണ് ആദ്യ ഇലവനില്‍ സ്ഥാനം നേടിയത്. തുടക്കത്തില്‍ മികച്ച സേവുകള്‍ നടത്തിയ ബഫണ് പിന്നീട് മോശമായിപ്പോയി. 36-ാം മിനിറ്റില്‍ മികച്ചൊരു കൗണ്ടര്‍ അറ്റാക്കിലൂടെ റീംസിനായി ബാബാ റഹ്മാന് വല കുലുക്കി. ബഫണിന്റെ കാലുകള്‍ക്കിടയിലൂടെയാണ് പന്ത് വലയില്‍ കയറിയത്. 56-ാം മിനിറ്റില്‍ മാത്യു കഫേറോ റീംസിന്റെ ലീഡ് ഉയര്‍ത്തി. മൂന്നു മിനിറ്റ് കഴിഞ്ഞ് കൈലിയന്‍ എംബാപ്പെ ഒരു ഗോള്‍ മടക്കി. ഈ ലീഗ് സീസണില്‍ ഫ്രഞ്ച് താരത്തിന്റെ 33-ാമത്തെ ഗോളായിരുന്നു. 1966ല്‍ നാന്റസിന്റെ ഫിലിപ് ഗോന്ഡെറ്റ് 36 ഗോള്‍ നേടിയശേഷം ഫ്രഞ്ച് ലീഗ് വണ്ണില്‍ ഒരു കളിക്കാരന്റെ ഉയര്‍ന്ന ഗോള്‍ നേട്ടമാണ് എംബാപ്പെ കൈവരിച്ചത്. സമനില ഗോളിനുള്ള പിഎസ്ജിയുടെ ശ്രമങ്ങള്‍ വിജയം കണ്ടില്ല.
ഇഞ്ചുറി ടൈമില്‍ പാബ്ലോ ചവാരിയയുടെ ഗോളിലൂടെ റീംസ് വിജയം ഉറപ്പിച്ചു. ഈ സീസണില്‍ നൂറു പോയിന്റിനായി കാത്തിരുന്ന പിഎസ്ജിക്ക് 91 പോയിന്റില്‍ ഒതുങ്ങേണ്ടിവന്നു.