അന്റാലിയ (തുര്‍ക്കി): അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് മൂന്നില്‍ ഇന്ത്യക്ക് ഒരേയൊരു മെഡല്‍. പുരുഷന്മാരുടെ കോംപൗണ്ട് ഇനത്തില്‍ രജത് ചൗഹാന്, അഭിഷേക് വര്‍മ, അമന് സെയ്നി എന്നിവരുടെ ടീമാണ് വെങ്കലം നേടിയത്. വെങ്കലമെഡലിനുള്ള മത്സരത്തില്‍ സീഡിംഗില്‍ മുന്നിലുള്ള റഷ്യയുടെ ആന്റണ്‍ ബുലേവ്, അലക്സാണ്ടര്‍ ഡാംബേവ്, പവേല്‍ ക്രെയ്ലോവ് ടീമിനെയാണ് ഇന്ത്യന്‍ ടീം പരാജയപ്പെടുത്തിയത്. 235-230നായിരുന്നു ജയം.
വെങ്കല മെഡലിനുവേണ്ടിയുള്ള മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ടീമിന് ജയം നേടാനായില്ല. ബ്രിട്ടീഷ് ടീമിനോടായിരുന്നു തോല്‍വി. റികര്‍വ് ഇനത്തില്‍ ഇന്ത്യക്ക് മെഡലുകളൊന്നും നേടാനായില്ല.
നെതര്‍ലന്‍ഡ്സില്‍ നടക്കുന്ന ലോക ചാമ്പ്യന്ഷിപ്പിനുമുമ്പുള്ള മത്സരമാണ് ലോകകപ്പ് മൂന്നാം സ്റ്റേജ്.