ഗോഹട്ടി: ഇന്ത്യ ഓപ്പണ്‍ ബോക്സിംഗിൽ മേരി കോമിനും സരിത ദേവിക്കും സ്വർണം. ആറ് തവണ ലോക ചാന്പ്യൻഷിപ്പ് കരസ്ഥമാക്കിയ മേരി കോം 51 കിലോഗ്രാം വിഭാഗത്തിലാണ് സുവർണനേട്ടം കരസ്ഥമാക്കിയത്. വൻലാൽ ദൗതിയെ 5-0നു തകർത്തെറിഞ്ഞായിരുന്നു മേരി കോമിന്റെ വിജയം. മൂന്ന് വർഷത്തിനുള്ളിൽ സരിത ദേവിയുടെ ആദ്യ സ്വർണ നേട്ടമാണിത്. സിമ്രൻജിത് കൗറിനെ 3-2നു കീഴടക്കിയാണ് സരിത ദേവി സ്വർണത്തിലെത്തിയത്.
ചാന്പ്യൻഷിപ്പിൽ 18ൽ 12 മെഡൽ ഇന്ത്യൻ ബോക്സിംഗ് താരങ്ങൾ കരസ്ഥമാക്കി. അമിത് പൊങ്കൽ 52 കിലോഗ്രാം പുരുഷ വിഭാഗത്തിൽ സ്വർണമണിഞ്ഞു. 81, 91, 91+ പുരുഷ വിഭാഗങ്ങളിലും ഇന്ത്യൻ താരങ്ങൾ സ്വർണം സ്വന്തമാക്കി. 51, 57, 75 വിഭാഗങ്ങളിലായിരുന്നു വനിതകൾ ഇന്ത്യക്ക് സുവർണനേട്ടം സമ്മാനിച്ചത്.