ബ്രിസ്റ്റൾ: ഏകദിന ലോകകപ്പ് സന്നാഹ മത്സരത്തിൽ അഫ്ഗാനിസ്ഥാന് അട്ടിമറി ജയം. പാക്കിസ്ഥാനെ മൂന്ന് വിക്കറ്റിന് അഫ്ഗാൻ കീഴടക്കി. പാക്കിസ്ഥാൻ മുന്നോട്ടുവച്ച 263 റണ്‍സ് വിജയ ലക്ഷ്യം രണ്ട് പന്ത് ബാക്കിനിൽക്കേ അഫ്ഗാൻ മറികടന്നു. 47.5 ഓവറിൽ പാക് പട പുറത്താകുകയായിരുന്നു.