സൂറിച്ച്: ഖത്തറിൽ 2022ൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32 തന്നെയായിരിക്കുമെന്ന് ഫിഫ. ഖത്തർ ലോകകപ്പിൽ ടീമുകളുടെ എണ്ണം 48 ആക്കിയേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ലോകകപ്പിനായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞതിനാൽ ഇനി ടീമുകളുടെ എണ്ണം വർധിപ്പിക്കുക ബുദ്ധിമുട്ടാണെന്നും, അതുകൊണ്ട് ആ നീക്കം ഉപേക്ഷിക്കുന്നതായും ഫിഫ അറിയിച്ചു.