മുംബൈ: ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ നിർണായക താരമാകുക ഓൾ റൗണ്ടർ കേദാർ ജാദവ് ആയിരിക്കുമെന്ന് മുൻ താരം ചന്ദ്രകാന്ത് പണ്ഡിറ്റ്. മഹാരാഷ്ട്ര അണ്ടർ 23 ടീമിന്റെ പരിശീലകനായിരിക്കുന്പോൾ മുതൽ പണ്ഡിറ്റ് കേദാറിന്റെ വളർച്ച അടുത്തറിയുന്നതാണ്.
കേദാർ കഴിവുള്ള കളിക്കാരനാണ്. കഴിഞ്ഞ വർഷങ്ങളിൽ കേദാറിന്റെ ഓൾ റൗണ്ട് മികവ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി മുതലാക്കുന്നത് നമ്മൾ കണ്ടതാണ്. അഞ്ച്, ആറ് സ്ഥാനത്ത് ബാറ്റ് ചെയ്യുന്നതിൽ അദ്ദേഹം മിടുക്കനാണ്. മത്സരം ജയിപ്പിക്കാൻ കഴിവുള്ള കളിക്കാരനാണ് കേദാറെന്നും ചന്ദ്രകാന്ത് പണ്ഡിറ്റ് പറഞ്ഞു.