ലണ്ടൻ: 12-ാം ഏകദിന ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിനായി ഇന്ത്യൻ ടീം ഇംഗ്ലണ്ടിലെത്തി. ഇന്നലെയാണ് ടീം ഇന്ത്യ വിമാനമിറങ്ങിയത്. ലണ്ടനിൽ ഇറങ്ങിയെന്ന അടിക്കുറിപ്പോടെ ബിസിസിഐ ഇന്ത്യൻ സംഘത്തിന്റെ ചിത്രം ട്വീറ്റ് ചെയ്തു.
ഈ മാസം 30ന് ലോകകപ്പ് പോരാട്ടത്തിന് തുടക്കമാകുമെങ്കിലും ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ്.
ലോകകപ്പ് പോരാട്ടത്തിനു മുന്‍പ് ഇന്ത്യക്ക് ന്യൂസിലൻഡിനെതിരേയും (25-ാം തീയതി) ബംഗ്ലാദേശിനെതിരേയും (28-ാം തീയതി) സന്നാഹ മത്സരങ്ങളുണ്ട്. ലോകകപ്പിനു മുന്‍പ് എല്ലാ ടീമുകൾക്കും രണ്ട് മത്സരം വീതം കളിക്കാനുള്ള അവസരമുള്ളതിന്റെ ഭാഗമായാണിത്.