ദുബായ്: ഐസിസി ഏകദിന ഓൾ റൗണ്ടർമാരുടെ റാങ്കിംഗിൽ ബംഗ്ലാദേശ് താരം ഷക്കീബ് അൽ ഹസൻ ഒന്നാമത്. ഇന്ത്യൻ താരങ്ങൾ ആരം ആദ്യ പത്തിൽ ഉൾപ്പെട്ടിട്ടില്ല.
ലോകകപ്പിനു ദിനങ്ങൾ മാത്രം ശേഷിക്കേ പുറത്തിറങ്ങിയ പട്ടികയിലാണ് ഷക്കീബ് ഒന്നാം റാങ്കിലേക്ക് മുന്നേറിയത്. ഇക്കഴിഞ്ഞ ത്രിരാഷ്ട്ര പരന്പരയിൽ രണ്ട് അർധസെഞ്ചുറിയുൾപ്പെടെ 140 റണ്‍സും രണ്ട് വിക്കറ്റും ഷക്കീബ് സ്വന്തമാക്കിയിരുന്നു.
ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാൻ രണ്ടിലേക്കിറങ്ങി. അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയാണ് മൂന്നാമത്. പരിക്ക് ഭേദമായി ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തിയ കേദാർ ജാദവ് ആണ് ഏറ്റവും ഉയർന്ന റാങ്കിലുള്ള ഇന്ത്യൻ താരം. 12-ാം റാങ്കിലാണ് കേദാർ ജാദവ്.