കോയന്പത്തൂർ: 36-ാമത് ദേശീയ യൂത്ത് ബാസ്കറ്റ്ബോളിൽ കേരള പെണ്‍കുട്ടികൾക്കു കിരീടം. അതേസമയം, ആണ്‍കുട്ടികൾ ഫൈനലിൽ പരാജയപ്പെട്ട് രണ്ടാം സ്ഥാനത്തോടെ മടങ്ങി.
പിഎസ്ജി ടെക്നോളജി ഇൻഡോർ സ്റ്റേഡിയത്തിൽനടന്ന വാശിയേറിയ പോരാട്ടത്തിൽ ആതിഥേയരായ തമിഴ്നാടിനെ കീഴടക്കിയാണ് കേരള പെണ്‍കുട്ടികൾ കിരീടത്തിൽ മുത്തമിട്ടത്.
79-69നായിരുന്നു കേരളത്തിന്റെ ജയം. മത്സരത്തിന്റെ പകുതി സമയം പിന്നിട്ടപ്പോൾ കേരളം
41-27നു മുന്നിലായിരുന്നു. മത്സരത്തിൽ കേരളത്തിനായി ആൻ മരിയ സക്കറിയ 39 പോയിന്റ് സ്വന്തമാക്കി. ചാന്പ്യൻഷിപ്പിലെ മികച്ച താരത്തിനുള്ള പുരസ്കാരം ആൻ മരിയയ്ക്കാണ്.
ആണ്‍കുട്ടികളുടെ ഫൈനലിൽ കേരളം ഹരിയാനയ്ക്കു മുന്നിൽ കീഴടങ്ങി. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 74-81നായിരുന്നു കേരളത്തിന്റെ തോൽവി. പകുതി സമയം പിന്നിട്ടപ്പോൾ സ്കോർ 51-51 ആയിരുന്നു. കേരളത്തിനായി പ്രണവ് പ്രിൻസ് 19 പോയിന്റ് നേടി ടോപ് സ്കോററായി.