കൊച്ചി: കേരള ഫുട്ബോള്‍ അസോസിയേഷന് സംഘടിപ്പിച്ച കേരള പ്രീമിയര്‍ അക്കാഡമി ലീഗ് മത്സരത്തില്‍ അണ്ടര്‍ 15 വിഭാഗത്തില്‍ വടുതല ഡോണ്‍ ബോസ്കോ ഫുട്ബോള്‍ അക്കാദമി ചാമ്പ്യന്മാരായി.
ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ അംഗീകാരമുള്ള 10 ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ സ്കോര്‍ലൈന്‍ സ്പോര്‍ട്സ്, എഫ്എഫ് അക്കാഡമി, ഗുരുവായൂര്‍ സ്പോര്‍ട്സ് അക്കാഡമി, കൊടകര ഫുട്ബോള്‍ അക്കാഡമി എന്നിവയെ പരാജയപ്പെടുത്തിയാണ് പൂള് എയില്‍ നിന്നു ഡോണ്‍ ബോസ്കോ ഫൈനലില്‍ പ്രവേശിച്ചത്. ഫൈനലില്‍ പറവൂര്‍ എഫ്സിയെ 1-0ന് പരാജയപ്പെടുത്തിചാമ്പ്യന്മാരായി. അണ്ടര്‍ 13 വിഭാഗത്തില്‍ എഫ്എഫ് അക്കാഡമി ഡോണ്‍ ബോസ്കോ അക്കാഡമിയെ 2-0ന് പരാജയപ്പെടുത്തിയാണ് ചാമ്പ്യന്മാരായത്.