എഫ് വണ്‍ കാറോട്ട മത്സരത്തിൽ ലോക മുൻ ചാന്പ്യനായ നിക്കി ലൗഡ (70) അന്തരിച്ചു. ഓസ്ട്രിയക്കാരനായ ആന്ദ്രേസ് നിക്കോളാസ് ലൗഡ സ്വിറ്റ്സർലൻഡിലെ സൂറിച്ചിലാണ് മരണമടഞ്ഞത്. 2012 മുതൽ മെഴ്സിഡസ് എഫ് വണ്ണിലെ നോണ്‍ എക്സിക്യൂട്ടീവ് ചെയർമാനായിരുന്നു. 1976 ഓഗസ്റ്റ് ഒന്നിനു നടന്ന ജർമൻ ഗ്രാൻപ്രീ മത്സരത്തിനിടെ അപകടമുണ്ടായി നിക്കിക്ക് ഗുരുതര പരിക്കേറ്റിരുന്നു. മുഖത്ത് പൊള്ളലേൽക്കുകയും ശ്വാസകോശത്തിനു ക്ഷതമേൽക്കുയും ചെയ്തിരുന്നു.
മൂന്ന് തവണ ലോക ചാന്പ്യൻ പട്ടം കരസ്ഥമാക്കിയിട്ടുണ്ട്. രണ്ട് ഘട്ടമായുള്ള കരിയറിനിടെയാണിത്. 1975, 1977, 1984 വർഷങ്ങളിലാണ് ലോക കിരീടം സ്വന്തമാക്കിയത്. ആദ്യ രണ്ട് കിരീടവും ഫെരാരിക്കൊപ്പമായിരുന്നു. മൂന്നാം കിരീടം മേഴ്സിഡസ് ഡ്രൈവറായിരിക്കെയും. 1971-79, 1982-85 എന്നിങ്ങനെയായിരുന്നു ലൗഡയുടെ എഫ് വണ്‍ ചാന്പ്യൻഷിപ്പ് കരിയർ.