ആക്ര (ഘാന): ഘാന ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോൾ നേട്ടക്കാരനായ അസമൊ ജാൻ വിരമിച്ചു. ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് പോരാട്ടത്തിന് ഒരു മാസം മാത്രം ശേഷിക്കേയാണ് സൂപ്പർ സ്ട്രൈക്കർ അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചത്.
ദേശീയ ടീം ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെയാണ് അസമൊ ജാന്റെ വിരമിക്കൽ എന്നതും ശ്രദ്ധേയം. 2017 സെപ്റ്റംബറിനുശേഷം ദേശീയ ടീമിനായി കളത്തിലിറങ്ങിയിട്ടില്ല. 106 മത്സരങ്ങളിൽനിന്ന് 51 ഗോൾ ഘാനയ്ക്കായി സ്വന്തമാക്കിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സണ്ടർലൻഡിനായി (2010-12) 36 മത്സരങ്ങളിൽ 11 ഗോൾ നേടി.