മുംബൈ: ബിസിസിഐ ഭാരവാഹി തെരഞ്ഞെടുപ്പ് ഒക്ടോബർ 22നു നടക്കും. സുപ്രീംകോടതി നിയമിച്ച അമികസ്ക്യൂരി പി.എസ്. നാർസിംഹയുമായി കൂടിയാലോചന നടത്തിയശേഷം സിഒഎ (കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ്) ആണ് ഇക്കാര്യം അറിയിച്ചത്. 2017 ജനുവരിയിൽ സുപ്രീംകോടതിയാണ് സിഒഎ പാനലിനെ നിയമിച്ചത്. വിവിധ സംസ്ഥാന അസോസിയേഷനുകളുമായി ചർച്ച നടത്തിയശേഷമാണ് നാർസിംഹ തീരുമാനംകൈക്കൊണ്ടത്. രണ്ട് വർഷത്തോളമായി ബിസിസിഐയെ നയിക്കുന്നത് സിഒഎയുടെ മേൽനോട്ടത്തിൽ ഇടക്കാല ഭരണസമിതിയാണ്.