കൊച്ചി: ഫിഫ വനിതാ ലോകകപ്പ് (ഫ്രാൻസ്), ഫിഫ അണ്ടർ-20 ലോകകപ്പ് (പോളണ്ട്), ഫിഫ അണ്ടർ-17 ലോകകപ്പ് (ബ്രസീൽ), ഫിഫ ബീച്ച് സോക്കർ ലോകകപ്പ് (പരാഗ്വെ) എന്നിവയുടെ സംപ്രേഷണാവകാശം സോണി പിക്ച്ചേഴ്സ് നെറ്റ് വർക്സ് ഇന്ത്യക്കു ലഭിച്ചു. അണ്ടർ 20 ലോകകപ്പ് മേയ്-ജൂണ്‍ മാസങ്ങളിലും വനിതാ ലോകകപ്പ് ജൂണ്‍-ജൂലൈയിലും അണ്ടർ-17 ലോകകപ്പ് സെപ്റ്റംബർ-ഒക്ടോബറിലും ബീച്ച് സോക്കർ നവംബറിലുമാണ്. കഴിഞ്ഞവർഷം റഷ്യയിൽ നടന്ന ഫിഫ ലോകകപ്പിന്റെയും 2017ൽ ഇന്ത്യയിൽ നടത്തപ്പെട്ട അണ്ടർ-17 ലോകകപ്പിന്റെയും സംപ്രേഷണാവകാശം സോണിക്കായിരുന്നു.