കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല(കുസാറ്റ്)യിൽ നടക്കുന്ന 30-ാമതു കുസാറ്റ് രാജ്യാന്തര ചെസ് ടൂർണമെന്റിൽ അഞ്ചു റൗണ്ട് പൂർത്തിയായപ്പോൾ ഇന്റർനാഷണൽ മാസ്റ്റർ എൽ. മുത്തയ്യ, സെൽവ മുരുകൻ, ഒ.ടി. അനിൽകുമാർ, രാം എസ്. കൃഷ്ണൻ, മനോജ് ബി. എന്നിവർ അഞ്ചു പോയിന്റ് വീതം നേടി മുന്നിലെത്തി. നാലര പോയിന്റോടെ സെന്തിൽ മാരൻ, ഇളമ്പരത്തി, എം.ആർ. സൂരജ്, എസ്.എസ്. മണികണ്ഠൻ, ഷേർഷ ബക്കർ, ധനശേഖരൻ, അഖിലൻ, ഇ.എം. വിജയാനന്ദ് എന്നിവർ രണ്ടാം സ്ഥാനത്തുണ്ട്. മത്സരങ്ങൾ ഇന്നു സമാപിക്കും.