പാരീസ്: ഈ സീസണില്‍ പാരീ സാന്‍ ഷെര്‍മയിന്‍ വിടുമെന്ന സൂചന നല്കി ഫ്രഞ്ച് ഫുട്ബോള്‍ താരം കൈലിയന്‍ എംബാപ്പെ. ഈ വര്‍ഷത്തെ മികച്ച ഫ്രഞ്ച് കളിക്കാരനും യുവകളിക്കാരനുമുള്ള അവാര്‍ഡ് സ്വീകരിച്ചുകൊണ്ടാണ് എംബാപ്പെ ക്ലബ് വിടുന്ന സൂചനകള്‍ നല്‍കിയത്.
ഭാവിയില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാണെന്നും അത് പിഎസ്ജിയിലാണെങ്കിലും മറ്റെവിടെയാണെങ്കിലും അതിനു തയാറാണെന്നും ഫ്രഞ്ച് യുവതാരം പറഞ്ഞു. ഈ ലീഗ് വണ്‍ സീസണില്‍ 32 ഗോളുമായി ടോപ് സ്കോറായിരുന്നു.
എംബാപ്പയെ സ്വന്തമാക്കാനായി സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് ശ്രമം ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണ് തീര്‍ത്തും മോശമായ റയല്‍ എംബാപ്പെയെക്കൂടാതെ ലൂക്ക ജോവിച്ചിനെയും എഡന്‍ ഹസാര്‍ഡിനെയും ക്ലബ്ബിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇവരുമായുള്ള കരാര്‍ ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിഎസ്ജിയില്‍ എംബാപ്പെയുടെ സഹതാരം നെയ്മറെയും റയല്‍ ലക്ഷ്യമിടുന്നുണ്ട്. നെയ്മറെയും എംബാപ്പെയെയും റയലിനു സ്വന്തമാക്കണമെങ്കില്‍ കോടികളുടെ ഇടപടു നടത്തേണ്ടിവരും. നെയ്മര്‍ പിഎസ്ജി വിടാനുള്ള സാധ്യതകളുണ്ട്. ടീം അംഗങ്ങളുമായി ബ്രസീലിയന്‍ താരത്തിനു പ്രശ്നങ്ങളുണ്ട്.