കോയന്പത്തൂർ: 36-ാമത് ദേശീയ യൂത്ത് ബാസ്കറ്റ്ബോളിൽ കേരളത്തിന്റെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഫൈനലിൽ. ഇരട്ട ഫൈനലോടെ കേരളം ചരിത്ര നേട്ടം കൈവരിച്ചു.
ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പഞ്ചാബിനെ 74-70ന് കീഴടക്കിയാണ് പെണ്‍കുട്ടികൾ ഫൈനലിൽ പ്രവേശിച്ചത്. കേരളത്തിനായി ആൻ മേരി സക്കറിയ 30 പോയിന്റ് നേടി ടോപ് സ്കോററായി. പി.എസ്. ജെസ്ലി 20 പോയിന്റ് സ്വന്തമാക്കി. ആണ്‍കുട്ടികൾ രാജസ്ഥാനെയാണ് സെമിയിൽ കീഴടക്കിയത്. വാശിയേറിയ പോരാട്ടത്തിൽ 65-62നായിരുന്നു കേരളത്തിന്റെ ജയം. ലീഗ് റൗണ്ടിൽ രാജസ്ഥാനോടേറ്റ പരാജയത്തിനു കണക്കു തീർക്കൽകൂടിയായി സെമിയിലെ വിജയം. കേരളത്തിനായി പ്രണവ് പ്രിൻസ് 21ഉം ജിം പോൾ 16ഉം പോയിന്റ് വീതം നേടി.