കോട്ടയം: ഫിബ ത്രീ ഓണ്‍ ത്രീ ബാസ്കറ്റ്ബോളിനുള്ള ഇന്ത്യൻ ടീമിൽ മലയാളിയായ ആർ. ശ്രീകല ഇടംപിടിച്ചു. മാർ ഇവാനിയോസ് കോളജ് താരമാണ് ശ്രീകല. ടീമിലെ ഏക മലയാളി സാന്നിധ്യമാണ്. 22 മുതൽ 26 വരെ ചൈനയിലാണ് മത്സരം. മലേഷ്യ, തായ്ലൻഡ്, മാലിദ്വീപ് എന്നിവയ്ക്കെതിരേയാണ് ഇന്ത്യയുടെ യോഗ്യതാ മത്സരങ്ങൾ. ഇന്ത്യൻ പുരുഷ ടീം ദക്ഷിണ കൊറിയ, മലേഷ്യ, വാനുവാടു എന്നിവയ്ക്കെതിരേ പോരാടും.