ജിൻചിയോൻ (ദക്ഷിണ കൊറിയ): ദക്ഷിണ കൊറിയയ്ക്കെതിരായ ഹോക്കി പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്കു ജയം. ഒന്നിനെതിരേ രണ്ട് ഗോളിനാണ് ആതിഥേയരെ ഇന്ത്യ കീഴടക്കിയത്. മൂന്ന് മത്സര പരന്പരയിലെ രണ്ടാം മത്സരം നാളെ നടക്കും.
20-ാം മിനിറ്റിൽ ലാൽറെമിയാമി ഇന്ത്യക്ക് ലീഡ് സമ്മാനിച്ചു. 40-ാം മിനിറ്റിൽ നവ്നീത് കൗർ ഇന്ത്യയുടെ ലീഡ് ഉയർത്തി. 48-ാം മിനിറ്റിൽ ഷിൻ ഹെയ്ജിയോങ് ആതിഥേയർക്കായി ഒരു ഗോൾ മടക്കി.