ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ അപൂർവ നേട്ടം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റിയുടെ ട്രിക്ക്. എഫ്എ കപ്പ് ഫൈനലിൽ വാറ്റ്ഫഡിനെ സിക്സർ പറത്തിയ സിറ്റി ലീഗ് കപ്പ്, പ്രീമിയർ ലീഗ് എന്നിവയ്ക്കു പിന്നാലെ എഫ്എയും സ്വന്തമാക്കി. അതോടെ മൂന്ന് പ്രധാന കിരീടങ്ങളും സ്വന്തമാക്കി ഹാട്രിക്ക് തികച്ച് പെപ് ഗ്വാർഡിയോളയുടെ സിറ്റി ചരിത്രം കുറിച്ചു.
റഹീം സ്റ്റെർലിംഗ്, ഗബ്രിയേൽ ജീസസ് എന്നിവരുടെ ഇരട്ട ഗോളുകളും ഡേവിഡ് സിൽവ, കെവിൻ ഡി ബ്രൂയിൻ എന്നിവരും ചേർന്നതോടെ വെംബ്ലിയിൽ നടന്ന ഫൈനലിൽ സിറ്റി 6-0ന്റെ ജയം സ്വന്തമാക്കി. ആദ്യ പകുതിക്കു പിരിയുന്പോൾ സിറ്റി 2-0നു മുന്നിലായിരുന്നു.
എഫ്എ കപ്പ് ഫൈനൽ ചരിത്രത്തിൽ നൂറ്റാണ്ടിനുശേഷമുള്ള ഏറ്റവും വലിയ ജയവുമായി അത്. 1903ൽ ബറി 6-0ന് ഡെർബി കൗണ്ടിയെ കീഴടക്കിയതായിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ ഫൈനൽ ജയം. ആ നേട്ടത്തിനൊപ്പമാണ് ഗ്വാർഡിയോളയുടെ കുട്ടികൾ എത്തിയത്.
ഗ്വാർഡിയോളയുടെ പരിശീലന കരിയറിലെ 27-ാം കിരീടമാണിത്. അവസാന പത്ത് മിനിറ്റിനുള്ളിലായിരുന്നു സ്റ്റെർലിംഗിന്റെ ഇരട്ട ഗോൾ. സീസണിൽ 50 ജയം എന്ന അപൂർവ നേട്ടവും സിറ്റി സ്വന്തമാക്കി. ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഇംഗ്ലീഷ് ടീമായി സിറ്റി. പ്രീമിയർ ലീഗും എഫ്എ കപ്പും സ്വന്തമാക്കുന്ന നാലാമത്തെ ടീമെന്ന നേട്ടത്തിലും ഗ്വാർഡിയോളയും കുട്ടികളും എത്തി. ആഴ്സണൽ (1992-93), ലിവർപൂൾ (2000-01), ചെൽസി (2006-07) എന്നിവയാണ് മുന്പ് ഈ നേട്ടം സ്വന്തമാക്കിയത്.
ഷെഫീൽഡ് വെനസ്ഡെ 1890ൽ (6-1), ബറി 1903ൽ (6-0) എന്നിവയ്ക്കുശേഷം എഫ്എ കപ്പ് ഫൈനലിൽ ആറ് ഗോൾ നേടുന്ന മൂന്നാമത് ടീമാണ് സ്കൈ ബ്ലൂസ്.