ലീഡ്സ്: പാക്കിസ്ഥാനെതിരായ അഞ്ചാം ഏകദിന ക്രിക്കറ്റിലും തകർത്തടിച്ച് ഇംഗ്ലണ്ട്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 351 റണ്‍സ് നേടി. ലോകകപ്പിൽ റണ്ണൊഴുക്കുണ്ടാകുമെന്ന് അടിവരയിടുന്നതാണ് ഇംഗ്ലണ്ട്-പാക് പരന്പര.
ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ഇയോൻ മോർഗൻ (64 പന്തിൽ 76 റണ്‍സ്), ജോ റൂട്ട് (73 പന്തിൽ 84 റണ്‍സ്) എന്നിവർ അർധ സെഞ്ചുറി നേടി. പാക്കിസ്ഥാന്റെ ഷഹീൻ അഫ്രീദി 82 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.
ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ഇയോൻ മോർഗൻ (64 പന്തിൽ 76 റണ്‍സ്), ജോ റൂട്ട് (73 പന്തിൽ 84 റണ്‍സ്) എന്നിവർ അർധ സെഞ്ചുറി നേടി. പാക്കിസ്ഥാന്റെ ഷഹീൻ അഫ്രീദി 82 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.