മിലാൻ: യൂറോപ്പിലെ മൂന്ന് പ്രധാന ഫുട്ബോൾ ലീഗുകളിൽ മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ കളിക്കാരനെന്ന ചരിത്ര നേട്ടം പോർച്ചുഗീസ് സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. ഇറ്റാലിയൻ സീരി എയിൽ ഈ സീസണിലെ മികച്ച താരത്തിനുള്ള പുരസ്കാരം റൊണാൾഡോയെ തേടിയെത്തിയതോടെയാണിത്. പോർച്ചുഗീസ് താരത്തിന്റെ കന്നി സീരി എ സീസണ് ആണിത്. ലീഗിൽ 21 ഗോളുകൾ നേടുകയും എട്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത പ്രകടനമാണ് റൊണാൾഡോയെ മികച്ച താരമാക്കിയത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ്, സ്പാനിഷ് ലാ ലിഗ ലീഗുകളിൽ റൊണാൾഡോ മികച്ച താരമായിരുന്നു. മൂന്ന് രാജ്യങ്ങളിൽ ലീഗ് കരീടം നേടുന്ന കളിക്കാരനെന്ന നേട്ടവും താരം ഇത്തവണ സ്വന്തമാക്കി.
ഇംഗ്ലീഷ് പ്രീമിയർ ലീഗ്, സ്പാനിഷ് ലാ ലിഗ ലീഗുകളിൽ റൊണാൾഡോ മികച്ച താരമായിരുന്നു. മൂന്ന് രാജ്യങ്ങളിൽ ലീഗ് കരീടം നേടുന്ന കളിക്കാരനെന്ന നേട്ടവും താരം ഇത്തവണ സ്വന്തമാക്കി.