മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിക്ക് അപൂർവ നേട്ടം. വിവിധ സമൂഹമാധ്യമങ്ങളിൽ നിന്നായി 10 കോടി ഫോളോവർമാരെ നേടുന്ന ആദ്യ ക്രിക്കറ്റ് താരമായി കോഹ്ലി. ഫേസ്ബുക്കിൽ 3.70 കോടി, ഇൻസ്റ്റഗ്രാമിൽ 3.35 കോടി, ട്വിറ്ററിൽ 2.94 കോടി എന്നിങ്ങനെയാണ് കോഹ്ലിയുടെ ഫോളോവർമാരുടെ എണ്ണം.
7.7 കോടി ഫോളോവർമാരുള്ള പോർച്ചുഗീസ് ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ട്വിറ്ററിൽ ഏറ്റവുമധികം ആരാധകരുള്ള കായികതാരം. 4.3 കോടിയുമായി നെയ്മർ ട്വിറ്ററിൽ രണ്ടാം സ്ഥാനത്തുണ്ട്.
ഫേസ്ബുക്കിലും (12.2 കോടി) റൊണാൾഡോയാണ് മുന്നിൽ. 8.9 കോടിയുമായി ലയണൽ മെസിയാണ് ഫേസ്ബുക്കിൽ രണ്ടാം സ്ഥാനത്ത്.