നോട്ടിംഗ്ഹാം: ലോകകപ്പിനൊരുങ്ങുന്ന പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിനു തിരിച്ചടിയായി ഓപ്പണര്‍ ഇമാം ഉള് ഹഖിനു പരിക്ക്. ലോകകപ്പ് തുടങ്ങാന്‍ ആഴ്ചകള്‍ മാത്രമുള്ളപ്പോളാണ് താരത്തെ പരിക്ക് പിടികൂടിയത്.
ഇംഗ്ലണ്ടിനെതിരേയുള്ള നാലാം ഏകദിനത്തില്‍ ഇംഗ്ലണ്ട് പേസര്‍ മാര്‍ക് വുഡിന്റെ പന്ത് കൈയില്‍ കൊണ്ടാണ് പരിക്കേറ്റത്. കഴിഞ്ഞ മത്സരത്തില്‍ 151 റണ്‍സ് നേടിയ ഇമാം ഉള് ഹഖ് ഫോമിലാണ്. ഇതിനിടെയാണ് പാക്കിസ്ഥാന്റെ ഒരുക്കങ്ങള്‍ക്ക് തിരിച്ചടിയായി പരിക്കിന്റെ വാര്‍ത്തകള്‍. ഇടതു കൈമുട്ടിനു പരിക്കേറ്റ താരത്തെ ഗ്രൗണ്ടില്‍ വച്ച് ആദ്യം ചികിത്സിച്ചു. എന്നാല്‍ വേദനയില്‍ മാറ്റമില്ലെന്ന് കണ്ട് മൂന്നു റണ്‍സില്‍ വച്ച് റിട്ടയേഡ് ഹര്‍ട്ടായി. എന്നാൽ ഇമാം ഉൾ ഹഖ് അവസാനം ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് ആശ്വാസമായി.