റോം: യുവന്റസ് പരിശീലകന് മാസിമില്യാനോ അല്ലെഗ്രി ഈ സീസണില്‍ ക്ലബ് വിടും. യുവന്റസ് ക്ലബ് തന്നെയാണ് ഇക്കാര്യമറിയിച്ചത്. 2019-20 സീസണില്‍ അല്ലെഗ്രി യുവന്റസിന്റെ ബെഞ്ചില്‍ ഉണ്ടാകില്ലെന്നാണ് ക്ലബ് അറിയിച്ചത്.
റയല്‍ മാഡ്രിഡില്നിന്നെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പൗളോ ഡൈബല, ലോകകപ്പ് ജേതാവ് ബ്ലെയ്സ് മറ്റിയൂഡി എന്നീ താരങ്ങളുള്ള യുവന്റസിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിക്കാനാതെ പോയത് അല്ലെഗ്രിക്കു തിരിച്ചടിയായി.
അല്ലെഗ്രിക്കു കീഴില്‍ രണ്ടു തവണ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയിട്ടും (2014-15, 2016-17) കിരീടം നേടാനായില്ല. സീരി എയില്‍ യുവന്റസിനെ തുടര്‍ച്ചയായി അഞ്ചു തവണ കിരീടത്തിലെത്തിച്ചു. കോപ്പ ഇറ്റാലിയ തുടര്‍ച്ചയായ നാലു തവണ നേടി.