ലിസ്ബണ്‍: സ്പെയിനെ ഫിഫ ലോകകപ്പ് കിരീടത്തിലേക്കു നയിച്ച ഗോള്‍കീപ്പര്‍ ഇകര്‍ കസിയസ് ഉടന്‍ തന്നെ വിരമിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മേയ് ഒന്നിന് താരത്തിനേറ്റ ഹൃദയാഘാതമാണ് പെട്ടെന്നുള്ള വിരമിക്കലിനു പ്രേരിപ്പിക്കുന്നത്. പോര്‍ച്ചുഗീസ് ക്ലബ് പോര്ട്ടോയക്കുവേണ്ടിയാണ് കസിയസ് ഇപ്പോള്‍ കളിക്കുന്നത്.
ക്ലബ് പുതിയ ഗോള്‍കീപ്പറെ തേടുകയാണെന്ന് പോര്‍ട്ടോ ക്ലബ് പ്രസിഡന്റ് ഹൊര്‍ഹെ പിന്റോ ഡാ കോസ്റ്റ പിന്റോയെ ഉദ്ധരിച്ച് പോര്‍ച്ചുഗീസ് കായിക പത്രം പറഞ്ഞു. കസിയസിനെ ക്ലബ്ബില്‍നിന്നു വിടുകയില്ലെന്നും അദ്ദേഹം പറഞ്ഞതായി പോര്‍ച്ചുഗീസ് പത്രം പറഞ്ഞു. 2015ലാണ് കസിയാസ് പോര്‍ട്ടോയില്‍ ചേര്‍ന്നത്. റയല്‍ മാഡ്രിഡിനായി 725 മത്സരങ്ങളില്‍ ഇറങ്ങിയതാരം മൂന്നു ചാമ്പ്യന്‍സ് ലീഗ്, അഞ്ച് ലാ ലിഗ കിരീടങ്ങള്‍ നേടി. 2010ൽ സ്പെയിന് ലോക ചാമ്പ്യന്മാരായപ്പോള് കസിയസായിരുന്നു നായകന്.