കോയമ്പത്തൂര്‍: 36-ാമത് ദേശീയ ബാസ്കറ്റ്ബോളില്‍ കേരള പെണ്‍കുട്ടികള്‍ തോല്‍വി അറിയാതെ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ കേരളം 75-51ന് ഡല്‍ഹിയെ തോല്‍പ്പിച്ചു. കേരളത്തെ ക്കൂടാതെ പഞ്ചാബ്, രാജസ്ഥാന്, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട് ടീമുകള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ക്വാര്‍ട്ടറിലെത്തി. ആണ്‍കുട്ടികളില്‍ രാജസ്ഥാന്, കര്‍ണാടക, ഹരിയാന, പഞ്ചാബ് ടീമുകളും ക്വാര്‍ട്ടറിലെത്തി.
ആണ്‍കുട്ടികളുടെ ഗ്രൂപ്പ് എ മത്സരത്തില്‍ കേരളത്തെ രാജസ്ഥാന് പരാജയപ്പെടുത്തി. ഇതോടെ കേരളം പുറത്തായി.
ആണ്‍കുട്ടികളുടെ ഗ്രൂപ്പ് എ മത്സരത്തില്‍ കേരളത്തെ രാജസ്ഥാന് പരാജയപ്പെടുത്തി. ഇതോടെ കേരളം പുറത്തായി.