കോയമ്പത്തൂര്‍: 36-ാമത് ദേശീയ യൂത്ത് ബാസ്കറ്റ്ബോളില്‍ ഗ്രൂപ്പിലെ മൂന്നാം മത്സരം ജയിച്ച കേരള പെണ്‍കുട്ടികള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചു. പെണ്‍കുട്ടികളില്‍ കേരളം 73-45ന് ഛത്തീസ്ഗഡിനെ തോല്‍പ്പിച്ചു. ആൻ മേരി സക്കറിയയാണ് കേരളത്തിന്റെ ടോപ് സ്കോറർ. കേരളത്തിന്റെ ആണ്‍കുട്ടികള്‍ ഗ്രൂപ്പ് എയിലെ ആദ്യ ജയം സ്വന്തമാക്കി. മധ്യപ്രദേശിനെ 77-55നാണ് പരാജയപ്പെടുത്തിയത്.