ന്യൂഡല്‍ഹി: ലോകകപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സ് അധിഷ്ഠിത ശാരീരിക ക്ഷമതാ പരിശോധന സംവിധാനത്തിന്റെ സേവനം ലഭ്യമാക്കാന്‍ ബിസിസിഐ.
അത്ലറ്റ് മാനേജ്മെന്റ് സിസ്റ്റം സോഫ്റ്റ് വേറും ശരീരത്തില്‍ ഘടിപ്പിക്കാവുന്ന ജിപിഎസ് ഉപകരണവുമാണ് ബിസിസിഐ കളിക്കാര്‍ക്കായി കൊണ്ടുവരുന്നത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന ഈ സംവിധാനങ്ങള്‍ സുപ്രീംകോടതി നിയോഗിച്ച ഉപദേശക സമിതിയുടെ അനുമതിയോടെയാകും എല്ലാകളിക്കാര്ക്കുമായി വാങ്ങുക. കളിക്കാര്‍ എത്ര സമയം ഉറങ്ങുന്നു, എത്ര സമയം വ്യയാമം ചെയ്യുന്നു, എത്ര സമയം ക്രിക്കറ്റ് കളിക്കുന്നു, ക്രിക്കറ്റ് കളിക്കുന്ന സ്ഥലത്തെ താപനില, ജലാംശം തുടങ്ങിയ വിവരങ്ങള്‍.
കളിക്കാരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങളൊക്കെ പുതിയ ഉപകരണങ്ങളിലൂടെ ബിസിസിഐക്കു ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്‍ നടക്കുന്നതിനാല്‍ ലോകകപ്പിനുള്ള താരങ്ങള്‍ക്ക് വേണ്ടത്ര വിശ്രമം ലഭിക്കുന്നില്ലെന്നുള്ള ആക്ഷേപങ്ങള്‍ ടീം അംഗങ്ങള്‍തന്നെ ഉന്നയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആവശ്യമായ വിശ്രമം ലഭിക്കാനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുള്പ്പെടെയുള്ള പ്രധാന താരങ്ങള്‍ അടുത്തിടെ പല മത്സരങ്ങളില്‍നിന്നു മനഃപൂര്‍വം മാറിനിന്നതായും വാര്‍ത്തകളുണ്ടായിരുന്നു.