റോം: ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ പുരുഷ വിഭാഗം സിംഗിള്‍സില്‍ മാരിന് സിലിച്ച് രണ്ടാം റൗണ്ടില്‍. രണ്ടു സെറ്റ് നീണ്ട മത്സരത്തില്‍ സിലിച്ച് 6-1, 7-5ന് ഇറ്റലിയുടെ ആന്ദ്രെ ബാസോയെ പരാജയപ്പെടുത്തി. നിക് കിര്ഗിയസ് 6-3, 3-6, 6-3ന് ഡാനിയല്‍ മെദ്വദേവിനെ പരാജയപ്പെടുത്തി. ഡേവിഡ് ഗോഫിന് 4-6, 6-0, 6-2ന് സ്റ്റാന്‍ വാവ്റിങ്കയെ തോല്‍പ്പിച്ചു. ബോര്‍ണ കോറിച്ച് 6-2, 6-2ന് കാമെറോണ് നോറിയെ പരാജയപ്പെടുത്തി.
വനിതാ സിംഗിള്‍സില്‍ കരോളിന പ്ലീഷ്കോവ 6-3, 6-3ന് അജല ടോംല്ജനോവിച്ചിനെ പരാജയപ്പെടുത്തി. വിക്ടോറിയ അസാരങ്ക 4-6, 6-1, 7-5ന് എലിന സ്വിറ്റോലിനയെ തോല്‍പ്പിച്ചു. ജൂലിയ ജോര്‍ജസ്, കാര്‍ല സുവാരസ് നവാരോ എന്നിവരും രണ്ടാം റൗണ്ടിലെത്തി.
പരിക്ക്: സെറീനയും വോസ്നിയാസ്കിയും പിന്മാറി
മുന്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസ് ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസില്‍നിന്നു പിന്മാറി. ഇടതുമുട്ടിനേറ്റ പരിക്കാണ് താരത്തെ പുറത്താന്‍ ഇടയാക്കിയത്. മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്നു മുന്‍ ലോക ഒന്നാം നമ്പര്‍ രണ്ടു മാസം വിട്ടുനിന്നതിനുശേഷമാണ് ഫ്രഞ്ച് ഓപ്പണു മുമ്പുള്ള ഇറ്റാലിയന്‍ ഓപ്പണിലെത്തിയത്. വനിത സിംഗിള്‍സിന്റെ ആദ്യ റൗണ്ടില്‍ അനായാസ ജയം നേടിയ താരത്തിന് രണ്ടാം റൗണ്ടില്‍ സഹോദരി വീനസായിരുന്നു എതിരാളി.
ആദ്യ റൗണ്ടില്‍ അമേരിക്കയുടെ ഡാനിയല്‍ റോസ് കോളിന്സിനെതിരേയുള്ള മത്സരത്തിനിടെ പരിക്കേറ്റ കരോളിന് വോസ്നിയാസ്കിയും മത്സരം പൂര്‍ത്തിയാക്കാതെ പിന്മാറി.