മാഡ്രിഡ്: ഈ സീസണ് അവസാനത്തോടെ അത്ലറ്റിക്കോ മാഡ്രിഡ് വിടുമെന്ന് ഫ്രഞ്ച് താരം ആന്ത്വാന് ഗ്രീസ്മാന്. ക്ലബ് ട്വിറ്ററിലൂടെയാണ് ഇക്കാര്യമറിയിച്ചത്. ഇരുപത്തിയെട്ടുകാരനായ ഗ്രീസ്മാനുമായി 2023 വരെയാണ് ക്ലബ്ബിനു കരാര്‍. എന്നാല്‍ താരത്തെ ലക്ഷ്യമിട്ട് അത്ലറ്റിക്കോയുടെ ലാ ലിഗ എതിരാളികളായ ബാഴ്സലോണ നേരത്തെ തന്നെ രംഗത്തുണ്ട്. ക്ലബ് വിടുമെന്ന് ഗ്രീസ്മാന് ക്ലബ്ബിനോട് അറിയിച്ചതായും ട്വിറ്ററിലൂടെ ക്ലബ് അറിയിച്ചു.
അത്ലറ്റിക്കോയ്ക്കായി 252 മത്സരങ്ങളില്‍ ഗ്രീസ്മാന് 133 ഗോള്‍ നേടി. പരിക്ക് അധികം പിടികൂടാത്തതുകൊണ്ടു ക്ലബ്ബിന്റെ മിക്ക മത്സരങ്ങളിലും ഗ്രീസ്മാന് ഇറങ്ങിയിട്ടുമുണ്ട്. 2016ല്‍ അത്ലറ്റിക്കോ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് റണ്ണേഴ്സ് അപ്പായ ടീമിലും ഗ്രീസ്മാനുണ്ടായിരുന്നു. 2016ല്‍ ബാലന് ഡി ഓര് പുരസ്കാരത്തില്‍ മൂന്നാം സ്ഥാനക്കാരനായി. കഴിഞ്ഞ വര്‍ഷം റഷ്യ ലോകകപ്പില്‍ ഫ്രാന്‍സിന്റെ കിരീട നേട്ടത്തില്‍ ഫ്രഞ്ച് താരം വലിയ പങ്കാണ് വഹിച്ചത്.