+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ട്‌​സ​ന്‍ ക​ളി​ച്ച​ത് ചോ​ര​യി​ല്‍ കു​തി​ര്‍ന്ന കാ​ല്‍മു​ട്ടു​മാ​യി

ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ല്‍ ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് ഫൈ​ന​ലി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ് ഓ​പ്പ​ണ​ര്‍ ഷെ​യ്ന്‍ വാ​ട്‌​സ​ണ്‍ ക​ളി​ച്ച​ത് ചോ​ര​യി​ല്‍ കു​തി​ര്‍ന്ന കാ​ല്‍മു​ട്ടു​മാ​യി​ട്ടെ​ന്ന് ചെ​ന
വാ​ട്‌​സ​ന്‍ ക​ളി​ച്ച​ത് ചോ​ര​യി​ല്‍ കു​തി​ര്‍ന്ന കാ​ല്‍മു​ട്ടു​മാ​യി
ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ല്‍ ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് ഫൈ​ന​ലി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ് ഓ​പ്പ​ണ​ര്‍ ഷെ​യ്ന്‍ വാ​ട്‌​സ​ണ്‍ ക​ളി​ച്ച​ത് ചോ​ര​യി​ല്‍ കു​തി​ര്‍ന്ന കാ​ല്‍മു​ട്ടു​മാ​യി​ട്ടെ​ന്ന് ചെ​ന്നൈ ടീ​മി​ലെ സ​ഹ​താ​രം ഹ​ര്‍ഭ​ജ​ന്‍ സിം​ഗ്. 59 പ​ന്തി​ല്‍ 80 റ​ണ്‍സു​മാ​യി പു​റ​ത്താ​യ വാ​ട്‌​സ​ണ്‍ ചെ​ന്നൈ​യെ ജ​യ​ത്തി​ന​ടു​ത്തെ​ത്തി​ച്ച​ശേ​ഷ​മാ​ണ് പു​റ​ത്താ​യ​ത്. മ​ത്സ​ര​ത്തി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍സ് ഒ​രു റ​ണ്ണി​നു ജ​യി​ച്ചു. എ​ന്നാ​ല്‍ മ​ത്സ​ര​ത്തി​നു ശേ​ഷം ക്രി​ക്ക​റ്റ് ലോ​ക​ത്തി​ന്‍റെ കൈ​യ​ടി നേ​ടി​യി​രി​ക്കു​ക​യാ​ണ് വാ​ട്‌​സ​ണ്‍.

ടീ​മം​ഗ​ങ്ങ​ളെ ആ​രെ​യും അ​റി​യി​ക്കു​ക​യോ, ആ​വ​ശ്യ​മാ​യ ചി​കി​ത്സ​തേ​ടു​ക​യോ വാ​ട്‌​സ​ണ്‍ ചെ​യ്തി​ല്ല. മ​ത്സ​ര​ശേ​ഷം താ​ര​ത്തി​ന് ആ​റു തു​ന്ന​ലു​ക​ളും വേ​ണ്ടി​വ​ന്നു​വെ​ന്നും ഹ​ര്‍ഭ​ജ​ന്‍ വെ​ളി​പ്പെ​ടു​ത്തി. പാ​ഡ് കൊ​ണ്ട് മ​റ​ഞ്ഞി​രി​ക്കു​ന്ന കാ​ല്‍മു​ട്ടി​ന്‍റെ ഭാ​ഗ​ത്ത് ചോ​ര നി​ല്‍ക്കു​ന്ന​തി​ന്‍റെ ഫോ​ട്ടോ​യും ഹ​ര്‍ഭ​ജ​ന്‍ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

റ​ണ്ണൗ​ട്ടാ​കാ​തി​രി​ക്കാ​ന്‍ ഡൈ​വ് ചെ​യ്ത​പ്പോ​ഴാ​ണ് വാ​ട്‌​സ​ന്‍റെ കാ​ല്‍മു​ട്ടി​ന് പ​രി​ക്കേ​റ്റ​ത്. മും​ബൈ​യ്‌​ക്കെ​തി​രേ 20ാം ഓ​വ​റി​ന്‍റെ നാ​ലാം പ​ന്തി​ല്‍ വാ​ട്‌​സ​ണ്‍ പു​റ​ത്താ​യ​തോ​ടെ​യാ​ണ് ചെ​ന്നൈ മ​ത്സ​രം കൈ​വി​ട്ട​ത്.