മാഡ്രിഡ്: മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ ലോക ഒന്നാം നന്പർ താരമായ നൊവാക് ജോക്കോവിച്ച് സെമിയിൽ. ക്വാർട്ടറിൽ ഒന്‍പതാം സീഡായ ക്രൊയേഷ്യയുടെ മരിൻ സിലിച്ച് ഭക്ഷ്യവിഷബാധയെത്തുടർന്ന് പിന്മാറിയതോടെയാണ് സെർബിയൻ താരം സെമിയിലേക്ക് മുന്നേറിയത്.
വനിതാ സിംഗിൾസിൽ ലോക ഒന്നാം നന്പർ താരമായ ജപ്പാന്റെ നവോമി ഒസാക്ക ക്വാർട്ടറിൽ പുറത്തായി. സീഡ് ചെയ്യപ്പെടാത്ത സ്വിറ്റ്സർലൻഡ് താരമായ ബെലിൻഡ ബെൻസിചിനോടാണ് ഒസാക്ക പരാജയപ്പെട്ടത്. സ്കോർ: 6-3, 2-6, 5-7. സിമോണ ഹാലെപ്പ് ഫൈനലിൽ പ്രവേശിച്ചു.