ന്യൂഡൽഹി: കൊറിയയ്ക്കെതിരായ മൂന്ന് മത്സര ഹോക്കി പരന്പരയിൽ ഇന്ത്യൻ വനിതാ ടീമിനെ റാണി രാംപാൽ നയിക്കും. ഈ മാസം 20നാണ് പരന്പര ആരംഭിക്കുന്നത്.
ഗോൾകീപ്പർ സവിതയാണ് വൈസ് ക്യാപ്റ്റൻ. എഫ്ഐഎച്ച് വനിതാ സീരീസ് ഫൈനലിനുള്ള മുന്നൊരുക്കമാണ് ഇന്ത്യക്ക് ഈ പരന്പര. ജൂണ്‍ 15 മുതൽ 23വരെ ജപ്പാനിലെ ഹിരോഷിമയിലാണ് എഫ്ഐഎച്ച് സീരീസ്.
ഈ വർഷം സ്പെയിനിലും അയർലൻഡിലും പര്യടനം നടത്തിയപ്പോൾ രണ്ട് ജയവും മൂന്ന് സമനിലയും ഒരു തോൽവിയുമായിരുന്നു ഫലം. മലേഷ്യയിൽ 4-0ന് ഇന്ത്യ പരന്പര സ്വന്തമാക്കിയിരുന്നു.