ബെയ്ജിംഗ്: ഐഎസ്എസ്എഫ് ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യയുടെ മനു ഭാകർ - സൗരഭ് ചൗധരി സഖ്യത്തിനു സ്വർണം. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിലാണ് ഇന്ത്യൻ കൂട്ടുകെട്ട് സ്വർണമണിഞ്ഞത്. ചൈനീസ് എതിരാളികളെ സ്വർണ മെഡൽ പോരാട്ടത്തിൽ മനു-സൗരഭ് സഖ്യം 16-6ന് കീഴടക്കി. ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന ഷൂട്ടിംഗ് ലോകകപ്പിലും ഇരുവരും സ്വർണം കരസ്ഥമാക്കിയിരുന്നു.
ചാന്പ്യൻഷിപ്പിൽ 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ഇനത്തിലും ഇന്ത്യ സ്വർണം നേടിയിരുന്നു. അഞ്ജും മൗഡ്ഗിൽ - ദിവ്യനാഷ് സിംഗ് വൻവർ കൂട്ടുകെട്ടാണ് ഇന്ത്യക്കായി സ്വർണം വെടിവച്ചിട്ടത്.
ചാന്പ്യൻഷിപ്പിൽ 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ഇനത്തിലും ഇന്ത്യ സ്വർണം നേടിയിരുന്നു. അഞ്ജും മൗഡ്ഗിൽ - ദിവ്യനാഷ് സിംഗ് വൻവർ കൂട്ടുകെട്ടാണ് ഇന്ത്യക്കായി സ്വർണം വെടിവച്ചിട്ടത്.