ഷിആൻ (ചൈന): ഏഷ്യൻ ഗുസ്തി ചാന്പ്യൻഷിപ്പിൽ ഇന്നലെ ഇന്ത്യക്ക് രണ്ട് വെങ്കലം. വനിതാ വിഭാഗം 59 കിലോഗ്രാം പോരാട്ടത്തിൽ ഇന്ത്യയുടെ മഞ്ജു കുമാരിയും 68 കിലോയിൽ ദിവ്യ കക്രാനും വെങ്കലം സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ മെഡൽ എണ്ണം 10 ആയി. ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായ സാക്ഷി മാലിക്, വിനേഷ് ഫൊഗട്ട്് എന്നിവർ ഇന്നിറങ്ങും.