അന്നിംഗ് (ചൈന): കുൻമിംഗ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസിൽ ഇന്ത്യയുടെ ടോപ് സീഡായ അങ്കിത റെയ്നയ്ക്ക് അട്ടിമറി ജയം. യുഎസ് ഓപ്പണ്‍ മുൻ ചാന്പ്യനും ലോക ഒന്നാം നന്പറുമായിരുന്ന സാമന്ത സ്ട്രോസറെ അങ്കിത അട്ടിമറിച്ചു. ഏഷ്യൻ ഗെയിംസ് വെങ്കല ജേതാവായ ഇന്ത്യൻ താരം 7-5, 2-6, 7-5നാണ് ഓസ്ട്രേലിയൻ താരത്തെ അട്ടിമറിച്ച് രണ്ടാം റൗണ്ടിൽ കടന്നത്.