ഷിആൻ (ചൈന): ഏഷ്യൻ ഗുസ്തി ചാന്പ്യൻഷിപ്പിൽ ഇന്ത്യക്ക് ഇന്നലെ രണ്ട് വെള്ളിയും മൂന്ന് വെങ്കലവും. പുരുഷ വിഭാഗം 74 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ അമിത് ധൻകർ ഫൈനലിൽ പരാജയപ്പെട്ട് വെള്ളികൊണ്ട് മടങ്ങി. പ്രവീണ്‍, വിക്കി എന്നിവരും വെള്ളി സ്വന്തമാക്കിയിരുന്നു. രാഹുൽ, ദീപക്, സത്യവർത്, സുമിത് എന്നിവർ വെങ്കലം നേടി.