അലാവ്സ്: ബാഴ്സലോണ കിരീടത്തോട് അടുക്കുന്നു. സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ അലാവ്സിനെതിരേ നേടിയ 2-0ന്റെ ജയത്തോടെ ബാഴ്സലോണ രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം പന്ത്രണ്ടാക്കി. അടുത്തയാഴ്ച ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെതിരേയുള്ള മത്സരം ലക്ഷ്യമിട്ട പരിശീലകന് ഏണസ്റ്റോ വാല്വെദെ മാറ്റങ്ങളുമായാണ് ടീമിനെ ഇറക്കിയത്. ലയണല്‍ മെസി, ജോര്‍ഡി ആല്‍ബ, ആര്‍തര്‍ എന്നിവരെ ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.