സിആൻ (ചൈന): ലോക ഒന്നാം നന്പർ താരമായ ഇന്ത്യയുടെ ബജ്റംഗ് പൂനിയ ഏഷ്യൻ ചാന്പ്യൻഷിപ്പ് പുരുഷ വിഭാഗം 65 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സ്വർണം കരസ്ഥമാക്കി. ഫൈനലിൽ ഉജ്വല പോരാട്ടത്തിലൂടെ ശക്തമായി തിരിച്ചെത്തിയാണ് ബജ്റംഗ് സ്വർണത്തിൽ മുത്തമിട്ടത്.
തുടർച്ചയായി 10 പോയിന്റ് നേടിയ ഇന്ത്യൻ താരം 12-7ന് കസാക്കിസ്ഥാന്റെ സയത്ബെക് ഒകസോവിനെയാണ് ഫൈനലിൽ കീഴടക്കിയത്. 2018 കോമണ്‍വെൽത്ത്, ഏഷ്യൻ ഗെയിംസ് സ്വർണ ജേതാവായ ബജ്റംഗ് മത്സരം തുടങ്ങി ആദ്യ മിനിറ്റിൽ 2-7നു പിന്നിലായിരുന്നു. തുടർന്നായിരുന്നു അതിശക്തമായ തിരിച്ചുവരവ്.
79 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ പ്രവീണ്‍ റാണ വെള്ളി സ്വന്തമാക്കി. ഇറാനിയൻ എതിരാളിക്കുമുന്നിൽ 0-3നു ഫൈനലിൽ പരാജയപ്പെട്ടതോടെയാണ് പ്രവീണ്‍ വെള്ളിയിലൊതുങ്ങിയത്. 97 കിലോഗ്രാം വിഭാഗത്തിൽ സത്യവർത് കാദിയൻ വെങ്കലം സ്വന്തമാക്കി.