+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​​യ​​ൽ ര​​ഹാ​​നെ

ജ​​യ്പു​​ർ: ക്യാ​​പ്റ്റ​​ൻ സ്ഥാ​​ന​​ത്തു​​നി​​ന്ന് തെ​​റി​​ച്ചെ​​ങ്കി​​ലും സീ​​സ​​ണി​​ലെ അ​​ഞ്ചാ​​മ​​ത്തെ സെ​​ഞ്ചു​​റി സ്വ​​ന്തം പേ​​രി​​ൽ​​കു​​റി​​ച്ച് രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​ന്‍റെ അ​​ജി​​ങ്ക്
റോ​​യ​​ൽ  ര​​ഹാ​​നെ
ജ​​യ്പു​​ർ: ക്യാ​​പ്റ്റ​​ൻ സ്ഥാ​​ന​​ത്തു​​നി​​ന്ന് തെ​​റി​​ച്ചെ​​ങ്കി​​ലും സീ​​സ​​ണി​​ലെ അ​​ഞ്ചാ​​മ​​ത്തെ സെ​​ഞ്ചു​​റി സ്വ​​ന്തം പേ​​രി​​ൽ​​കു​​റി​​ച്ച് രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​ന്‍റെ അ​​ജി​​ങ്ക്യ ര​​ഹാ​​നെ. ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20​​യി​​ൽ ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സി​​നെ​​തി​​രേ​​യാ​​ണ് ര​​ഹാ​​നെ സെ​​ഞ്ചു​​റി നേ​​ടി രാ​​ജ​​കീ​​യ ബാ​​റ്റിം​​ഗ് കാ​​ഴ്ച​​വ​​ച്ച​​ത്. ര​​ഹാ​​നെ​​യു​​ടെ മി​​ക​​വി​​ൽ രാ​​ജ​​സ്ഥാ​​ൻ നി​​ശ്ചി​​ത 20 ഓ​​വ​​റി​​ൽ ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 191 റ​​ണ്‍​സ് നേ​​ടി.

63 പ​​ന്തി​​ൽ മൂ​​ന്ന് സി​​ക്സും 11 ഫോ​​റും അ​​ട​​ക്കം ര​​ഹാ​​നെ 105 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു. ക്യാ​​പ്റ്റ​​ൻ സ്റ്റീ​​വ് സ്മി​​ത്തും ര​​ഹാ​​നെയും ര​​ണ്ടാം വി​​ക്ക​​റ്റി​​ൽ 130 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ട് സ്ഥാ​​പി​​ച്ചു. സ്മി​​ത്ത് 32 പ​​ന്തി​​ൽ 50 റ​​ണ്‍​സ് നേ​​ടി. എ​​ട്ട് ഫോ​​റി​​ന്‍റെ അ​​ക​​ന്പ​​ടി​​യോ​​ടെ​​യാ​​യി​​രു​​ന്നു സ്മി​​ത്തി​​ന്‍റെ ഇ​​ന്നിം​​ഗ്സ്. ബെ​​ൻ സ്റ്റോ​​ക്സ് (എ​​ട്ട് റ​​ണ്‍​സ്), ആ​​ഷ്ട​​ണ്‍ ട​​ർ​​ണ​​ർ (പൂ​​ജ്യം), റി​​യാ​​ൻ പ്രാ​​ഗ് (മൂ​​ന്ന് പ​​ന്തി​​ൽ നാ​​ല് റ​​ണ്‍​സ്) എ​​ന്നി​​വ​​ർ​​ക്ക് കാ​​ര്യ​​മാ​​യൊ​​ന്നും ചെ​​യ്യാ​​ൻ സാ​​ധി​​ച്ചി​​ല്ല. സ്റ്റൂ​​വ​​ർ​​ട്ട് ബി​​ന്നി 13 പ​​ന്തി​​ൽ ര​​ണ്ട് ഫോ​​റി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ 19 റ​​ണ്‍​സ് നേ​​ടി.

ഡ​​ൽ​​ഹി​​ക്കാ​​യി ക​​ഗി​​സൊ റ​​ബാ​​ദ ര​​ണ്ട് വി​​ക്ക​​റ്റ് വീ​​ഴ്ത്തി. മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ക്യാ​​പ്പി​​റ്റ​​ൽ​​സി​​നാ​​യി ശി​​ഖ​​ർ ധ​​വാ​​ൻ 25 പ​​ന്തി​​ൽ 50 റ​​ണ്‍​സ് തി​​ക​​ച്ചു. ഏ​​ഴ് ഓ​​വ​​റി​​ൽ വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ടാ​​തെ ഡ​​ൽ​​ഹി 67 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്തു.