ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ആവേശത്തിലേക്ക് ജയത്തോടെ ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. എവേ പോരാട്ടത്തില്‍ ലിവര്‍പൂള്‍ 2-0ന് കാര്‍ഡിഫ് സിറ്റിയെ തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനോടു തോറ്റ ആഴ്സണല്‍ മൂന്നാം സ്ഥാനത്തെത്താനുള്ള അവസരം നഷ്ടമാക്കി.
തരംതാഴ്ത്തല്‍ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന കാര്‍ഡിഫ് ലിവര്‍പൂളിനെതിരേ ശക്തമായ മത്സരമാണ് കാഴ്ചവച്ചത്. ആദ്യ പകുതിയില്‍ തുറന്ന അവസരങ്ങള്‍ നിരവധി ലഭിച്ച ലിവര്‍പൂളിന് ഗോള്‍ നേടാനായില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ ജോര്‍ജിനിയോ വിയനാല്ഡമിന്റെ ഗോളും ജയിംസ് മില്‍നറുടെ പെനല്‍റ്റിയും ലിവര്‍പൂളിന് ജയമുറപ്പിച്ചു. 35 കളിയില്‍ 88 പോയിന്റാണ് ലിവര്‍പൂളിന്. ഒരു മത്സരം കുറവുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 86 പോയിന്റാണ്. ലിവര്‍പൂളിന് ഇനി മൂന്നു മത്സരം കൂടിയാണുള്ളത്. 67 പോയിന്റുള്ള ടോട്ടനമാണ് മൂന്നാം സ്ഥാനത്ത്.
സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ആഴ്സണല്‍ ക്രിസ്റ്റല്‍ പാലസിനോട് 3-2ന്റെ അപ്രതീക്ഷിത തോല്‍വിയേറ്റു വാങ്ങി. പോയിന്റ് പട്ടികയില്‍ 66 പോയിന്റുമായി ആഴ്സണല്‍ നാലാം സ്ഥാനത്താണ്.