നിങ്പൊ (ചൈന): ഏഷ്യൻ ഭാരോദ്വഹന ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ യൂത്ത് ഒളിന്പിക് സ്വർണ ജേതാവായ ജെറെമി ലാൽറിന്നുഗയുടെ റിക്കാർഡ് പ്രകടനം. പതിനാറുകാരനായ ജെറെമി ലോക യൂത്ത്, ഏഷ്യൻ റിക്കാർഡുകൾ മറികടന്ന പ്രകടനം കാഴ്ചവച്ചു. ഗ്രൂപ്പ് ബിയിൽ 67 കിലോഗ്രാം വിഭാഗത്തിലാണ് കൗമാര താരം മത്സരിക്കുന്നത്. 297 കിലോഗ്രാം ഉയർത്തിയാണ് ജെറെമി റിക്കാർഡ് പ്രകടനം പുറത്തെടുത്തത്. 15 റിക്കാർഡുകൾ ജെറെമി തകർത്തു. ആറ് രാജ്യാന്തര റിക്കാർഡും (മൂന്ന് യൂത്ത് വേൾഡ്, മൂന്ന് യൂത്ത് ഏഷ്യൻ) ഒന്പത് ദേശീയ റിക്കാർഡും (മൂന്ന് യൂത്ത് നാഷണൽ, മൂന്ന് ജൂണിയർ നാഷണൽ, മൂന്ന് സീനിയർ നാഷണൽ) മിസോറം താരത്തിന്റെ പ്രകടനത്തിൽ തകർന്നു.
വനിതാ വിഭാഗത്തിൽ മുൻ ലോക ചാന്പ്യനായ ഇന്ത്യയുടെ മീരാഭായ് ചാനുവിന് വെങ്കലം നഷ്ടപ്പെട്ടു. 49 കിലോഗ്രാം വിഭാഗത്തിൽ മീരാഭായ് നാലാമതായി.
വനിതാ വിഭാഗത്തിൽ മുൻ ലോക ചാന്പ്യനായ ഇന്ത്യയുടെ മീരാഭായ് ചാനുവിന് വെങ്കലം നഷ്ടപ്പെട്ടു. 49 കിലോഗ്രാം വിഭാഗത്തിൽ മീരാഭായ് നാലാമതായി.