ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ കിരീടത്തോടടുക്കുന്നു. സ്വന്തം ന്യൂകാമ്പില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ബാഴ്സലോണ 2-1ന് റയല്‍ സോസിദാദിനെ തോല്പിച്ചു. ബാഴ്സലോണയ്ക്ക് 33 കളിയിൽ 77 പോയിന്റും അത്ലറ്റിക്കോയ്ക്ക് 68 പോയിന്റുമാണ്.