മ്യൂണിക്: ബുണ്ടസ് ലിഗ ഫുട്ബോളില്‍ ജയത്തോടെ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക് ഒന്നാം സ്ഥാനത്ത് തുടരുന്നു. ബയേണ്‍ വെര്‍ഡര്‍ ബ്രെഹ്മനെതിരേ 1-0ന്റെ നേരിയ ജയം നേടി. 30 കളിയില്‍ ബയേണിന് 70 പോയിന്റാണ്. ബൊറൂസിയ ഡോര്‍ട്മുണ്ടാണ് രണ്ടാം സ്ഥാനത്ത്.