മാഞ്ചസ്റ്റർ: ചാന്പ്യൻസ് ഫുട്ബോളിൽനിന്നു തങ്ങളെ പുറത്താക്കിയ ടോട്ടനത്തോട് മൂന്ന് ദിവസത്തിനുശേഷം മാഞ്ചസ്റ്റർ സിറ്റി പകരം വീട്ടി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റി ഏകപക്ഷീയമായ ഒരുഗോളിന് ടോട്ടനത്തെ തോൽപ്പിച്ചു.
ജയത്തോടെ സിറ്റി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 18 വയസുള്ള ഫിൽ ഫോഡൻ അഞ്ചാം മിനിറ്റിൽ നേടിയ ഗോളിലാണ് സിറ്റിയുടെ ജയം. പ്രീമിയർ ലീഗിൽ രണ്ടാം തവണയാണ് ഫോഡൻ ആദ്യ പതിനൊന്നിൽ ഇറങ്ങുന്നത്. കൗമാരതാരത്തിന്റെ ആദ്യ പ്രീമിയർ ലീഗ് ഗോളാണ്. 34 കളിയിൽ സിറ്റിക്ക് 86 പോയിന്റും ഇത്രതന്നെ മത്സരങ്ങളിൽ ലിവർപൂളിന് 85 പോയിന്റുമാണുള്ളത്.