പോര്‍ട്ടോ: ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ സെമി ഫൈനലിലെത്തിയതോടെ ഏവരെയും കൊതിപ്പിക്കുന്ന മത്സരത്തിനാണ് കളമൊരുങ്ങിയത്. ലിവര്‍പൂളിന്റെ എതിരാളികളായിവരുന്നത് ബാഴ്സലോണയായതാണ് ഈ സെമി ഫൈനല്‍ കൂടുതല്‍ ആവേശകരമാക്കിയിരിക്കുന്നത്. പോര്‍ട്ടോയില്‍ നടന്ന രണ്ടാംപാദ ക്വാര്‍ട്ടറില്‍ ലിവര്‍പൂള്‍ 4-1ന് എഫ്സി പോര്‍ട്ടോയെ തകര്‍ത്തു. ആദ്യപാദത്തില്‍ 2-0ന് സ്വന്തം ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ ജയിച്ചിരുന്നു.
അഗ്രഗേറ്റില്‍ ലിവര്‍പൂളിന് 6-1ന്റെ ജയം. മേയ് ഒന്നിന് ആദ്യപാദം ബാഴ്സലോണയുടെ ന്യൂകാമ്പിലും രണ്ടാം പാദം മേയ് ഏഴിന് ലിവര്‍പൂളിന്റെ ആന്‍ഫീല്‍ഡിലും നടക്കും. പോര്‍ട്ടോയില്‍ ലിവര്‍പൂളിനായി സാദിയോ മാനെ, മുഹമ്മദ് സല, റോബര്‍ട്ടോ ഫിര്‍മിനോ, വിര്‍ജില്‍ വാന്‍ ഡിക് എന്നിവരാണ് ഗോള്‍ നേടിയത്.
മത്സരത്തിന്റെ തുടക്കത്തില്‍ പോര്‍ട്ടോയുടെ ഭീഷണി ചെറുതായി ലിവര്‍പൂളിന് നേരിടേണ്ടിവന്നു. എന്നാല്‍ 26-ാം മിനിറ്റില്‍ മാനെയുടെ ഗോളോടെ ലിവര്‍പൂള്‍ ആശ്വാസം നേടി. വിഎആറിലൂടെയാണ് ഗോള്‍ നിര്‍ണയിച്ചത്. ഇടവേളയ്ക്കുശേഷം സല (65-ാം മിനിറ്റ്) സന്ദര്‍ശകരുടെ ലീഡ് ഉയര്‍ത്തി. 68-ാം മിനിറ്റില്‍ എഡര്‍ മിലിറ്റോ പോര്‍ട്ടോയ്ക്കായി ഒരു ഗോള്‍ മടക്കി. ഇതോടെ ഈ ചാമ്പ്യന്‍സ് ലീഗ് സീസണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒരു ഗോള്‍ പോലും നേടാത്ത ടീമെന്ന നാണക്കേട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കുകയും ചെയ്തു. ഫിര്‍മിനോ (77-ാം മിനിറ്റ്), വാന്‍ ഡിക് (84-ാം മിനിറ്റ്) എന്നിവരുടെ ക്ലോസ് റേഞ്ച് ഹെഡറിലൂടെ ലിവര്‍പൂള്‍ ആധികാരിക ജയം സ്വന്തമാക്കി.
മാനെ ഗോള്‍ നേടുന്നതുവരെ പോര്‍ട്ടോ ലിപര്പൂളിനെ വിഷമിപ്പിച്ചുകൊണ്ടിരുന്നു. അവരുടെ നീക്കങ്ങള്‍ ഗോളാകളാകുമെന്നു വരെ തോന്നിപ്പിച്ചു. എന്നാല്‍ പോര്‍ട്ടോ കളിക്കാരുടെ ഫിനിഷിംഗിലെ പോരായ്മ ലിവര്‍പൂളിനെ രക്ഷപ്പെടുത്തി. ആദ്യ 20 മിനിറ്റില്‍ ലഭിച്ച കുറഞ്ഞത് അഞ്ച് അവസരങ്ങള്‍ മൂസ മരേഗ നഷ്ടമാക്കി.