കൊച്ചി: ഇന്ത്യന്‍ ആരോസ് ഗോള്‍ കീപ്പറായിരുന്ന ലൗ പ്രീത് സിംഗ് കേരളാ ബ്ലാസ്റ്റേഴ്സുമായി കരാറില്‍ ഒപ്പുവച്ചു. 21കാരനായ ലൗ പ്രീത് സിംഗ് പഞ്ചാബ് ജലന്ധര്‍ സ്വദേശിയാണ്. കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മുന്നില്‍ അവര്‍ക്കുവേണ്ടി കളിക്കുന്നതില്‍ ആഹ്ലാദമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശാരീരിക ഘടനയിലുള്ള പ്രത്യകതയ്ക്കൊപ്പം മികച്ച സാങ്കേതിക വൈഭവവും ലൗ പ്രീത് സിംഗിനെ മറ്റ് ഇന്ത്യന്‍ ഗോള്‍ കീപ്പര്മാരില്നിന്നു വ്യത്യസ്തനാക്കുന്നതായി കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഹെഡ് ഗോള്‍ കീപ്പര്‍ കോച്ച് റോറി ഗ്രാന്‍ഡ് അഭിപ്രായപ്പെട്ടു. യുവ കളിക്കാരെ കൂടുതലായി ഉള്‍പ്പെടുത്തി അടുത്ത സീസണ് ഊര്‍ജസ്വലമാക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ ശ്രമം.