നോന്റ് (ഫ്രാന്‍സ്): ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളില്‍ ഒന്നാം സ്ഥാനക്കാരായ പാരി സാന്‍ ഷെര്‍മയിന്‍ കിരീടം ഉറപ്പിക്കുന്നതിനുള്ള കാത്തിരിപ്പ് നീളുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരവും തോറ്റതോടെയാണ് പിഎസ്ജിക്ക് എട്ടാം തവണ ലീഗ് കിരീടം സ്വന്തമാക്കുന്നതിനുള്ള കാത്തിരിപ്പ് നീണ്ടത്. ടീമില്‍ നിരവധി മാറ്റങ്ങളുമായെത്തിയ പിഎസ്ജിയെ 14-ാം സ്ഥാനക്കാരായ നോന്റ് 3-2ന് തോല്‍പ്പിച്ചു. ഡിയേഗോ കാര്‍ലോസിന്റെ ഇരട്ട ഗോളാണ് നോന്റിന് ജയമൊരുക്കിയത്.
ഡാനി ആല്വ്സിലൂടെ മുന്നിലെത്തിയ പിഎസ്ജിക്കെതിരേ ആദ്യ പകുതിയില്‍ത്തന്നെ നോന്റ് മുന്നിലെത്തി. ഡിയേഗോ കാര്‍ലോസ് 22-ാം മിനിറ്റില്‍ സമനില പിടിച്ചു. ഇടവേളയ്ക്കു പിരിയുന്നതിന് തൊട്ടുമുമ്പ് അബ്ദുള്‍ മജീദ് വാരിസ് ആതിഥേയര്‍ക്ക് ലീഡ് നല്കി. രണ്ടാം പകുതിയില്‍ ഡിയേഗോ കാര്‍ലോസ് രണ്ടാം ഗോളും നേടി. 89-ാം മിനിറ്റിലാണ് പിഎസ്ജിക്ക് ഒരു ഗോള്‍ കൂടി അടിക്കാന്‍ സാധിച്ചത്. മെറ്റെഹന് ഗുല്കുവാണ് ഗോള്‍ നേടിയത്. ലീഗില്‍ കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ പിഎസ്ജിക്ക് ജയം നേടാനായിട്ടില്ല.