കൊളംബോ: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ശ്രീലങ്കന്‍ ടീം തയാര്‍. മുന്‍ നായകന് ദിനേശ് ചാണ്ടിമലിനെ പുറത്താക്കിക്കൊണ്ടാണ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ലസിത് മലിംഗയെ മാറ്റി പകരം ടെസ്റ്റ് ക്യാപ്റ്റന്‍ ദിമുത് കരുണരത്നെയാണ് ലോകകപ്പിന് ലങ്കന്‍ ടീമിനെ നയിക്കുക. എന്നാല്‍ മലിംഗയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റൊരു സീനിയര്‍ കളിക്കാരനായ എഞ്ചലോ മാത്യൂസും ലോകകപ്പിനുള്ള ടീമിലുണ്ട്. എന്നാല്‍ വിക്കറ്റ്കീപ്പര്‍ നിരോക്ഷന് ഡിക്വെല, ഓഫ് സ്പിന്നര്‍ അകില ധനഞ്ജയ, ഓപ്പണര്‍മാരായ ധനുഷ്ക ഗുണതിലക, ഉപുല്‍ തരംഗ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല.
ഒരു വര്‍ഷത്തിലേറെയായി അന്താരാഷ് ട്ര ഏകദിന മത്സരങ്ങളിലൊന്നും ഇടം ലഭിക്കാതിരുന്ന ബാറ്റ്സ്മാന് ലാഹിരു തിരുമനെ, ലെഗ് സ്പിന്നര്‍ ജെഫ്രി വാണ്ടര്‍സെ, ഓള്‍റൗണ്ടര്‍ മിലിന്ദ സിരിവര്‍ധന, ജീവന് മെന്‍ഡിസ് എന്നിവര്‍ ടീമില്‍ സ്ഥാനം ലഭിക്കുകയും ചെയ്തു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ശ്രീലങ്കന്‍ ക്രിക്കറ്റിനെ കളിക്കാര്‍ തമ്മിലുള്ള പ്രശ്നങ്ങളും കളിക്കാരുടെ അച്ചടക്കമില്ലായ്മയും ബാധിച്ചിരുന്നു.
ഓപ്പണര്‍ അവിഷ്ക ഫെര്‍ണാണ്ടോ, പേസര്‍ നുവാന്‍ പ്രദീപ് എന്നിവരും ലോകകപ്പ് ടീമിലുണ്ട്. ജൂണ്‍ ഒന്നിന് കാര്‍ഡിഫില്‍ ന്യൂസിലന്ഡിനെതിരേയാണ് ശ്രീലങ്കയുടെ ആദ്യ ലോകകപ്പ് മത്സരം.
കരുണരത്നെയുടെ നേതൃത്വത്തില്‍ ശ്രീലങ്കയുടെ ടെസ്റ്റ് ടീം ദക്ഷിണാഫ്രിക്കയില്‍ നേടിയ ചരിത്ര ജയമാണ് താരത്തെ നായകനാക്കിയത്. ശ്രീലങ്ക ആദ്യമായാണ് ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടുന്നത്. എന്നാല്‍ മലിംഗയുടെ നേതൃത്വത്തിലുള്ള ഏകദിന, ട്വന്റി 20 ടീമുകള്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ നാണംകെട്ട പരാജയം നേരിടേണ്ടിവന്നു. ഇതാണ് മലിംഗയെ നായകസ്ഥാനത്തുനിന്ന് മാറ്റാന്‍ കാരണായത്.
ലോകകപ്പ് മത്സരങ്ങള്‍ക്ക് മുമ്പ് ശ്രീലങ്ക മേയില്‍ സ്കോട്ലന്‍ഡിനെതിരേ രണ്ടു വാംഅപ്പ് മത്സരങ്ങളില്‍ ഇറങ്ങും.
ലോകകപ്പ് ടീം: ദിമുത് കരുണരത്നെ, ലസിത് മലിംഗ, എയ്ഞ്ചലോ മാത്യൂസ്, തിസാര പെരേര, കുശാല്‍ പെരേര, ധനഞ്ജയ ഡി സില്‍വ, കുശാല്‍ മെന്‍ഡിസ്, ഉസ്രു ഉദാന, മിലിന്ദ സിരിവര്‍ധന, അവിഷ്ക ഫെര്‍ണാണ്ടോ, ജീവന് മെന്‍ഡിസ്, ലാഹിരു തിരുമനെ, ജെഫ്രി വാണ്ടര്‍സെ, നുവാന്‍ പ്രദീപ്, സുരംഗ ലക്മല്‍.